'നീയാരാണെന്നാ വിചാരം'; മുക്കം സിവിൽ സ്റ്റേഷൻ പൂട്ടിച്ച് സമരാനുകൂലികൾ
കോഴിക്കോട് മുക്കം സിവിൽ സ്റ്റേഷൻ ബലമായി അടപ്പിച്ച് പണിമുടക്ക് അനുകൂലികൾ. ജോലിക്കെത്തിയ ജീവനക്കാരെ സമരക്കാർ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജീവനക്കാരിൽ ഒരാൾ തന്റെ ജോലി പോയാൽ ശരിയാക്കി തരുമോ എന്ന് ചോദിച്ചതോടെ സമരക്കാർ പ്രകോപിതരാവുകയും ഭീഷണി മുഴക്കുകയുമായിരുന്നു.