കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ കെ.എസ്.യു പ്രവര്‍ത്തകരുടെ മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

മന്ത്രിമാരായ കെ.ടി. ജലീലിന്റെയും ഇ.പി ജയരാജന്റെയും രാജി ആവശ്യപ്പെട്ട് കോഴിക്കോട് കെഎസ്.യു നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് ലാത്തി ചാര്‍ജ് നടത്തി. ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസുമായി പ്രവര്‍ത്തകര്‍ ഉന്തുംതള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. 

Content Highlights: