വി.എം വിനുവിന് പകരം സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും, ഇതൊരു പാഠമെന്ന് ഡിസിസി പ്രസിഡന്റ്
കോഴിക്കോട് കോർപ്പറേഷനിലെ കല്ലായി ഡിവിഷനിൽ യുഡിഎഫിന്റെ പുതിയ സ്ഥാനാർഥിയെ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ. ‘വി.എം വിനുവിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിൽ ഒരു പാളിച്ചയും പറ്റിയിട്ടില്ല. അദ്ദേഹം തിരഞ്ഞെടുപ്പ് ഗോദയിൽ യുഡിഎഫിന്റെ വിജയത്തിനായി ഒപ്പമുണ്ടാകും. കോഴിക്കോട് കോർപ്പറേഷന്റെ ദുർഭരണത്തിനെതിരെ എല്ലാവരെയും അണിനിരത്തും. വിഎം വിനുവിനെ പോലെ കോഴിക്കോട് നഗരത്തിൽ ജനിച്ചുവളർന്ന് വലുതായ ഒരാൾക്ക് വോട്ടുണ്ടാവില്ല എന്ന് സംശയിക്കേണ്ട യാതൊരു സാഹചര്യവും ഉണ്ടായിട്ടില്ല. കാലം മാറി ഇന്ത്യയിലും കേരളത്തിലും വോട്ടർപട്ടികയിൽ പോലും എന്തുംസംഭവിക്കുമെന്ന കാലം വന്നിരിക്കുന്നു’- ഇതൊരു പാഠമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: UDF to announce new candidate for Kozhikode Corporation`s Kallai Division on Thursday. DCC President confirms no misstep in VM Vinu`s decision.