എം.ടി. അനശ്വരൻ, മലയാള അക്ഷരങ്ങൾ അദ്ദേഹം ലോകംമുഴുവന്‍ വ്യാപിപ്പിച്ചു- ബിഷപ്പ് വർഗീസ് ചക്കാലക്കൽ

കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരെ അനുസ്മരിച്ച് കോഴിക്കോട് രൂപതാ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍. ക്രിസ്മസ് രാത്രിയിലാണ് എം.ടി. മരിച്ചത്. അതിലൂടെ മനസിലാകുന്നത്
ആകുന്നത് അദ്ദേഹം നക്ഷത്രം ആയിരുന്നു എന്നാണ്. നക്ഷത്രം വഴികാട്ടിയാണ്. മലയാളത്തിന്റെ ശബ്ദം. മലയാള അക്ഷരങ്ങള്‍ ലോകം മുഴുവന്‍ വ്യാപിപ്പിച്ചത് ഈ കലാകാരനാണ്, അദ്ദേഹം അനുസ്മരിച്ചു. എം.ടി. അനശ്വരനാണ്. ഒരിക്കലും അദ്ദേഹം നമ്മളില്‍നിന്ന് പിരിയുന്നില്ല. അദ്ദേഹത്തിന്റെ കഥകളും കഥാപാത്രങ്ങളും നമ്മോടൊപ്പം എന്നുമുണ്ടായിരിക്കും, ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ കൂട്ടിച്ചേര്‍ത്തു.