വിദ്യാരംഭത്തിനൊരുങ്ങി കോട്ടയം പനച്ചിക്കാട് ക്ഷേത്രം

കോട്ടയം പനച്ചിക്കാട്  ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങളാണ് വിദ്യാരംഭ  ചടങ്ങുകൾക്കായി ഒരുക്കിയിരിക്കുന്നത്. സന്ധ്യയ്ക്ക് ക്ഷേത്രത്തിൽ പൂജവയ്പ് നടക്കും, തുടർന്ന്  മഹാനവമി  നാളിലെ  പ്രത്യേകം  പൂജകൾക്ക് ശേഷം  വിജയദശമി  ദിനത്തിൽ പൂജയെടുക്കുന്നതോടെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കുറിക്കുന്നതിനായി ഇവിടെയെത്തുന്നത്.

ഇന്ത്യയുടെ   മറ്റു  ഭാഗങ്ങളിൽ ആയുധ പൂജയ്ക്ക്  പ്രാധാന്യം  നൽകി  നവരാത്രി ആഘോഷിക്കുമ്പോൾ   കേരളത്തിൽ  വിദ്യയ്ക്ക്  പ്രാധാന്യം  നൽകിയാണ് നവരാത്രി  ആഘോഷം. അജ്ഞതയുടെ ഇരുട്ടിൽ നിന്നും അറിവിൻ്റെ  വെളിച്ചത്തിലേക്കുള്ള കാൽവയ്പാണ് നവരാത്രി . ദേവി സങ്കൽപത്തെ ഒൻപത് ഭാവങ്ങളിലായി ആരാധിച്ചാണ് നവരാത്രി ആചരണം .

Content Highlights: kottayam panachikkadu dakshina mookambika temple vidyarambham