ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയായിട്ടും കോന്നിയില്‍ മെഡിക്കല്‍ കോളേജെന്ന സ്വപ്നം പ്രതിസന്ധിയില്‍

പത്തനംതിട്ട: കോന്നി ഗവ മെഡിക്കല്‍ കോളജിനു 132 കോടി രൂപ ചിലവില്‍ ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയായിട്ടും പരിസ്ഥിതി അനുമതിയായില്ല. നിര്‍മ്മാണം തുടങ്ങും മുമ്പ് അനുമതി തേടാതിരുന്നതാണ് പ്രതിസന്ധിയായി തുടരുന്നത്.


വലിയ പാറക്കൂട്ടങ്ങള്‍ നീക്കം ചെയ്തതും വനമേഖലയോട് ചേര്‍ന്നുള്ള നിര്‍മ്മാണമായതും വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു. ഇവിടേക്ക് നിയമതിരായ ജീവനക്കാര്‍ നിലവില്‍ തിരുവനന്തപുരത്താണ് ജോലി ചെയ്യുന്നത്. മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ഈ മെഡിക്കല്‍ കോളേജിന് അനുമതി നല്‍കിയത്

Content Highlights: