ഒരു ചെറുചിരിയുമായി അവള്‍ തിരികെ വരുമെന്ന് കാത്തിരുന്നു; ദേവനന്ദയ്ക്ക് നോവോടെ വിട
കൊല്ലം: പകലന്തിയോളം നീണ്ട വിഫലമായ പ്രാര്‍ത്ഥനയായി ദേവനന്ദ. കുഞ്ഞിനെ കാണാതായ നിമിഷം മുതല്‍ നാടൊന്നിച്ച് അന്വേഷണത്തിലായിരുന്നു. മലയാളികളുടെ നെഞ്ചിടിപ്പേറ്റിയ ആ തിരോധാനം ഒടുവില്‍ നാടിന്റെ ആകെ സങ്കടപ്പുഴയായി മാറി.