ആനപിണ്ടം ചവിട്ടിയാൽ മുടി വളരുമോ? ആനക്കാര്യം അറിയാനെത്തിയ കുരുന്നുകളുടെ സംശയവും മറുപടിയും ഇന്നും വൈറൽ

ആനവാൽ മോതിരം കെട്ടിയാൽ പേടിമാറുമോ, ആനപിണ്ടം ചവിട്ടിയാൽ മുടി വളരുമോ, ഒരു ദിവസം ആന എത്ര ഭക്ഷണം കഴിക്കും... അങ്ങനെ അങ്ങനെ കുട്ടികളുടെ സംശയം നീണ്ടുപോയി. എല്ലാത്തിനും സമാധാനത്തോടെ കൃത്യമായി മറുപടി പറയാൻ വനംവകുപ്പിലെ ബയോളജിസ്റ്റ് വിഷ്ണുവുണ്ട്. ആ​ഗസ്റ്റ് 12ന് വയനാട്ടിലെ മുത്തങ്ങ ആന ക്യാമ്പിലെത്തിയ കുട്ടികളുടെ വീഡിയോയാണ് ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി തുടരുന്നത്. അന്നേ ദിവസം ഗജ ദിനത്തോട് അനുബന്ധിച്ച് ആനയൂട്ടും മറ്റു പരിപാടികളും ക്യാമ്പിൽ സംഘടിപ്പിച്ചിരുന്നു. സുൽത്താൻബത്തേരി പൂമല ​ഗവൺമെന്റ് എൽ‌.പി സ്കൂളിലെ കുട്ടികളായിരുന്നു ആനകളെ കുറിച്ചറിയാൻ എത്തിയത്. 

Inshort: Watch kids` curious questions about elephants answered by a biologist at Muthanga Elephant Camp. Viral video from Gaj Dinam!

Content Highlights: Kids Ask Elephant Expert | Viral Video