ഭാരതാംബാ വിവാദം;രജിസ്ട്രാറുടെ സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് കേരള സര്‍വകാലശാല അധ്യാപകരും ജീവനക്കാരും

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബാ വിവാദത്തില്‍ കേരള സര്‍വകലാശാലാ രജിസ്ട്രാറിന് സസ്പെന്‍ഷന്‍ നല്‍കിയതില്‍ പ്രതിഷേധം. ഗവര്‍ണറോട് അനാദരം കാണിച്ചെന്നും സര്‍വകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്നതരത്തില്‍ പ്രവര്‍ത്തിച്ചെന്നും കുറ്റപ്പെടുത്തി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാറെ അന്വേഷണവിധേയമായി സസ്പെന്‍ഡു ചെയ്തിരുന്നു. ഇതിനെതിരേയാണ് അധ്യാപകരുടേയും സര്‍വകലാശാല ജീവനക്കാരുടേയും പ്രതിഷേധം.

നടപടിക്കെതിരേ സര്‍ക്കാരും സര്‍വകലാശാലാ സിന്‍ഡിക്കേറ്റും ഇടത് വിദ്യാര്‍ഥി-യുവജനസംഘടനകളും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.  താത്കാലികച്ചുമതലയിലുള്ള വൈസ് ചാന്‍സലറുടെ നടപടി അധികാര ദുര്‍വിനിയോഗവും ചട്ടലംഘനവുമെന്നാണ് ആരോപണം
 

Content Highlights: Kerala University Registrar's Suspension