മിഥുൻ അനാസ്ഥയുടെ ഇര, പരസ്പരം പഴിചാരുകയല്ല, ദുരന്തം ആവർത്തിക്കാതിരിക്കാനാണ് നോക്കേണ്ടത്
അനാസ്ഥയുടെ ഇരയാണ് കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ. സ്കൂളിനോട് ചേർന്ന സൈക്കിൾ ഷെഡിന്റെ മേൽക്കൂരയിൽ വീണ തന്റെ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് മിഥുന് തന്റെ ജീവൻ നഷ്ടമാകുന്നത്. സംഭവത്തിൽ പരസ്പരം പഴിചാരുകയാണ് കെ.എസ്.ഇ.ബിയും സ്കൂൾ അധികൃതരും. ഇനിയും ഇങ്ങനൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ ഈ പഴിചാരലാണോ അതോ പരിഹാരമാണോ വേണ്ടത്. ജനങ്ങളുടെ പ്രതികരണങ്ങളിലേക്ക്....
Content Highlights: Mithun’s Death: Negligence or System Failure?