'രണ്ടും മൂന്നും സ്ഥാനത്തുവന്ന സ്കൂളുകളെ തഴഞ്ഞ് മറ്റൊരു സ്കൂളിന് ട്രോഫി';കായികമേള വേദിയിൽ സംഘർഷം

കൊച്ചി: സംസ്ഥാന സ്കൂൾ കായികമേള സമാപനവേദിയിൽ വിദ്യാർഥി പ്രതിഷേധം. രണ്ടും മൂന്നും സ്ഥാനത്തുവന്ന സ്കൂളുകളെ തഴഞ്ഞ് മറ്റൊരു സ്കൂളിന് ട്രോഫി നൽകി എന്നതാണ് വിദ്യാർഥികൾ ഉന്നയിക്കുന്ന വിഷയം. പ്രതിഷേധക്കാരെ പോലീസ് നീക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഉന്തും തള്ളുമുണ്ടായി. പ്രധാനവേദിയായ മഹാരാജാസ് കോളേജിൽ പ്രതിഷേധം തുടരുകയാണ്.

Content Highlights: kerala state school sports meet 2024 protest