പ്രായം 200; കേരളത്തിലെ ആദ്യ അച്ചടിയന്ത്രത്തിന് ഇപ്പോഴും ചെറുപ്പം
ഐക്യ കേരളത്തിന് ഇന്ന് പിറന്നാള്‍ ദിനമാണ്. കേരളം പിറക്കുന്നതിനും ഒന്നര നൂറ്റാണ്ട് മുന്‍പെ കടല്‍ കടന്നെത്തി മലയാളത്തിന് ലിഖിത രൂപം നല്‍കിയ അച്ചുകൂടമാണിത്.
മലയാളം അച്ചടിയുടെ പിതാവ് ബെഞ്ചമിന്‍ ബെയിലി സ്ഥാപിച്ച അച്ചുകൂടം കോട്ടയത്തെ സി.എം.എസ്. പ്രസില്‍ ഇന്നുമുണ്ട്. വയസ് 200 ആയെങ്കിലും പഴയ ചുറുചുറുക്കിന് ഒട്ടും കുറവില്ല.
തലമുറകളുടെ ഭക്തിയും സാഹിത്യവുമെല്ലാം ഈ അച്ചുകൂടത്തിലൂടെ മഷി പുരണ്ടു. ഭാഷാ അടിസ്ഥാനത്തില്‍ കേരളം പിറവിയെടുക്കും മുന്‍പേ മലയാളക്കരയെ ഒന്നിപ്പിച്ച അക്ഷരമുത്തശ്ശിക്ക് ആദരങ്ങള്‍.
Content Highlights: