പ്ലാന്റേഷൻ നയമായി; തോട്ടംമേഖലയിൽ വിനോദസഞ്ചാരസാധ്യതകൾ പ്രോത്സാഹിപ്പിക്കാം
അടിസ്ഥാനഘടനയില്‍ മാറ്റംവരാതെയും പാരിസ്ഥിതികാഘാതമില്ലാതെയും തോട്ടംമേഖലയില്‍ വിനോദസഞ്ചാരസാധ്യതകള്‍ പ്രോത്സാഹിപ്പിക്കാന്‍ ശുപാര്‍ശയുമായി പ്ലാന്റേഷന്‍ നയം.
തൊഴിലാളികളുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും ബാധിക്കുന്ന തരത്തിലുള്ള കീടനാശിനിപ്രയോഗം തടയണമെന്നും സര്‍ക്കാര്‍ അംഗീകരിച്ച പ്ലാന്റേഷന്‍നയം നിര്‍ദേശിക്കുന്നു.
തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി നല്‍കുന്ന ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കും. ചെറുകിട തോട്ടംതൊഴിലാളി ക്ഷേമപദ്ധതികള്‍ വിപുലീകരിക്കും. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളുടെ മക്കളുടെ പഠനത്തിനും നൈപുണ്യവികസനത്തിനും പ്രത്യേകപദ്ധതി ആവിഷ്‌കരിക്കും.