ഡൽഹി നിയമസഭയിൽ ചീഫ് വിപ്പിനെ തല്ലി, കരുണാനിധിയും ജയലളിതയും ആക്രമിക്കപ്പെട്ടിട്ടുണ്ട് : മുഖ്യമന്ത്രി
നമ്മുടെ രാജ്യത്ത് വിവിധ നിയമസഭകളിൽ പ്രക്ഷുബ്ധമായ ഒട്ടേറെ രംഗങ്ങളുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ സംഭവങ്ങൾക്കും ഇടയാക്കിയ ഓരോ പ്രശ്നങ്ങളും കാണുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. 1988 ജനുവരിയിൽ തമിഴ്നാട് നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നിയമസഭാംഗങ്ങൾ തമ്മിൽ അടിപിടിയുണ്ടായി. മൈക്കും സ്റ്റാൻഡും ചെരിപ്പുമെല്ലാം ഉപയോഗിച്ച് അംഗങ്ങൾ പരസ്പരം ആക്രമിച്ചു. കോൺഗ്രസ്, ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ അംഗങ്ങൾ തമ്മിലായിരുന്നു ആക്രമണം. പോലീസ് ലാത്തി ചാർജ് നടത്തുന്നിടത്തെത്തി കാര്യങ്ങൾ.
1989 മാർച്ച് 25-ന് ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് നിയമസഭയിൽ അടിപിടിയുണ്ടായി. കരുണാനിധിയും ജയലളിതയും ഉൾപ്പെടെയുള്ളവർ ആക്രമിക്കപ്പെട്ടു.1997- ഒക്ടോബർ 22-ന് ഉത്തർപ്രദേശിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ നിയമസഭയ്ക്കുള്ളിൽ വലിയ തോതിൽ അക്രമങ്ങളുണ്ടായി. സ്പീക്കർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിൽത്തന്നെ ഏറ്റവും വലിയ അക്രമസംഭവമായിരുന്നു ഇത്. 2007 സെപ്റ്റംബർ 14-ന് ഡെൽഹി നിയമസഭയിൽ ഒരു കോൺഗ്രസ് അംഗം ബി.ജെ.പിയുടെ ചീഫ് വിപ്പിനെ തല്ലിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Content Highlights: