കര്‍ഷക സമരത്തെ പിന്തുണയ്ക്കുമെന്ന് സി.എസ്.ഐ. സഭ
കര്‍ഷക സമരത്തെ പിന്തുണയ്ക്കുമെന്ന് സി.എസ്.ഐ. സഭ അറിയിച്ചു. സി.എസ്.ഐ. മധ്യ കേരളാ മഹാ ഇടവകയുടെ പുതിയ ബിഷപ്പായി ചുമതലയേറ്റ ശേഷം റെവറന്റ് ഡോ. സാബു കെ. ചെറിയാനാണ് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സഭയുടെ നിലപാട് വ്യക്തമാക്കിയത്.
ലോകം ദൈവത്തിന്റെ സൃഷ്ടിയാണെന്നും സഭ ദൈവത്തിന്റെ കരുതലിലാണ് നിലനില്‍ക്കുന്നതെന്നും അതുകൊണ്ടുതന്നെ അടുത്ത തലമുറയ്ക്കായി പ്രകൃതിയെ സംരിക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് സഭാ ആസ്ഥാനത്തെ ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ ആയിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍. പരിസ്ഥിതി വിഷയങ്ങളില്‍ ഉള്‍പ്പെടെ സഭ പിന്തുടരുന്ന നിലപാടുകള്‍ തുടരുമെന്ന് പുതിയ ബിഷപ്പ് വ്യക്തമാക്കി.
Content Highlights: