തേങ്ങ കൊടുത്താൽ ഭക്ഷണം കഴിക്കാം; ബാർട്ടർ സമ്പ്രദായത്തെ ഓർമ്മിപ്പിച്ച് ശ്രീധരേട്ടന്റെ ചായക്കട

ഒരു തേങ്ങ കൊടുത്താൽ വിശപ്പകറ്റാൻ ഭക്ഷണം കിട്ടുന്നൊരു കടയുണ്ട് കണ്ണൂരിൽ. പാനൂരിലെ ശ്രീധരന്റെ ചായക്കട. പതിനഞ്ച് വർഷമായി ബാർട്ടർ സമ്പ്രദായത്തെ ഓർമ്മിപ്പിക്കും വിധം ഈ കടയിവിടെ പ്രവർത്തിക്കുന്നുണ്ട്. കടയിലെത്തിയാൽ വിറകടുപ്പിൽ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാം. നാടൻ പാലൊഴിച്ച ചായയും കുടിക്കാം. വഴിയിൽ വീണുകിടക്കുന്ന തേങ്ങയുമായി കടയിലെത്തിയാൽ കുഴപ്പമില്ല ആരുടേയും തെങ്ങിൽ കയറി പറിച്ച തേങ്ങയുമായി കടയിൽ എത്തരുതെന്ന് മാത്രം. തേങ്ങമാത്രമല്ല വാഴക്കുലയും കപ്പയും ഇതേ പോലെ തന്നെ ശ്രീധരൻ സ്വീകരിക്കും. വിറകടുപ്പിൽ പാകം ചെയ്യുന്ന നാടൻ പുഴുക്കിന്റെയും പൊറോട്ടയുടെയും രുചി അറി‍‍‍യാൻ ഇപ്പോൾ അയൽ ജില്ലകളിൽ നിന്നും ആളുകളെത്തുന്നുണ്ട്. 

Content Highlights: Experience Kannur`s Sreedharan`s Tea Shop, a unique barter system where a coconut gets you a meal