പാറക്കല്ല് വീണു; കക്കയത്ത് പുതിയ പെൻസ്റ്റോക് പൈപ്പ് തകർന്നു
പാറക്കല്ല് വീണതിനെ തുടര്‍ന്ന് കക്കയത്തെ കെഎസ്ഇബി പുതിയ പെന്‍ സ്റ്റോക് പൈപ്പിൻ്റെ റോക്കർ സപ്പോർട്ട് തകർന്നു.ലൈനിന്റെ AB 12 നും 13നും ഇടയ്ക്കുള്ള റോക്കര്‍ സപ്പോര്‍ട്ട് നാല് എണ്ണം ഇളകി തെറിച്ച് പോയി.
ആങ്കര്‍ ബ്ലോക്കിനിടയിലുള്ള റോക്കര്‍ സപ്പോര്‍ട്ടാണ് തകര്‍ന്നത്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പെൻസ്റ്റോക് പൈപ്പിന് തകരാർ സംഭവിച്ചാൽ 300 കുടുംബങ്ങളോളം വെള്ളത്തിനടിയിലാകുമെന്ന് സമീപവാസികൾ പറയുന്നു.
In Short: A rockfall in Kakkayam led to the collapse of four rocker supports in the Kerala State Electricity Board’s (KSEB) new penstock pipe system, specifically between anchor blocks AB 12 and AB 13. These supports, essential for stabilizing the pipe, were dislodged due to the impact. KSEB officials have inspected the site to evaluate the damage and plan further actions.