ജെ.എന്‍.യു ആക്രമണം: ഐഷി ഘോഷിനും ഇടത് സംഘടനകള്‍ക്കും പങ്കെന്ന് പോലീസ്
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല കാമ്പസില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ക്കും പങ്കുണ്ടെന്ന് ഡല്‍ഹി പോലീസ്. മുഖംമൂടി ആക്രമണത്തില്‍ പരിക്കേറ്റ ജെഎന്‍യു പ്രസിഡന്റ് ഐഷി ഘോഷിന് സെര്‍വര്‍ റൂം തകര്‍ത്തത് അടക്കമുള്ള ആക്രമണത്തില്‍ പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ആക്രമണത്തില്‍ പങ്കുള്ള ഒമ്പതുപേരുടെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമുള്ള വിവരങ്ങള്‍ ഡല്‍ഹി പോലീസ് പുറത്തുവിട്ടു.
