സ്പിരിറ്റിൽ പൊടിപടലം, അരിക്കണമെന്ന് എക്സൈസ്;' ജവാൻ ' ഉത്പാദനത്തിൽ പുതിയ പ്രതിസന്ധി
തിരുവല്ല ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ രണ്ടാഴ്ചയായി നിലച്ച ജവാൻ മദ്യ ഉത്പ്പാദനത്തിൽ പുതിയ പ്രതിസന്ധി. ബ്ലെൻഡ് ചെയ്ത് സൂക്ഷിച്ച ഒന്നേമുക്കാൽ ലക്ഷം ലിറ്റർ സ്പിരിറ്റിൽ പൊടിപടലം കണ്ടെത്തി. ഉപയോഗയോഗ്യമാക്കാൻ ഇത് വീണ്ടും അരിക്കാനാണ് എക്സൈസിന്റെ നീക്കം.
തിരുവല്ല ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ പ്രതിസന്ധി ജവാൻ മദ്യ ലഭ്യതയെ കാര്യമായി ബാധിക്കുന്നു എന്ന തരത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. അടുത്ത ഒരുമാസം കൂടി പിന്നിടുമ്പോൾ കേരളത്തിൽ മദ്യ ഉപയോഗം ഏറ്റവും കൂടുന്ന സാഹചര്യമാണ് ഉണ്ടാകാറുള്ളത്. ഓണം അടുത്തുവരുന്ന ഘട്ടത്തിൽ ജവാന്റെ ലഭ്യത പ്രതിസന്ധിയായി മാറാനുള്ള സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
Content Highlights: