ബിലീവേഴ്സ് ചര്‍ച്ചില്‍ വീണ്ടും റെയ്ഡ്, രണ്ടരക്കോടി രൂപ കൂടി പിടികൂടി
ബിലീവേഴ്‌സ് ചര്‍ച്ചില്‍ നടന്ന റെയ്ഡില്‍ വീണ്ടും വന്‍ തുക പിടികൂടി. രണ്ടരക്കോടി രൂപയാണ് ആദായനികുതിവകുപ്പ് പിടിച്ചെടുത്തത്.
തിരുവല്ലയിലെ ഫ്‌ളാറ്റിലും മറ്റ് സ്ഥലങ്ങളിലും നിന്നാണ് പണം പിടിച്ചെടുത്തത്. തിങ്കളാഴ്ച കൊച്ചിയിലെ ഇന്‍കം ടാക്‌സ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഷപ്പ് കെ.പി. യോഹന്നാന് സമന്‍സും അയച്ചിട്ടുണ്ട്.
ബിലീവേഴ്‌സ് ചര്‍ച്ചുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡുകളില്‍ 17 കോടി രൂപയാണ് ആദായ നികുതിവകുപ്പ് ഇതുവരെ പിടിച്ചെടുത്തത്.
Content Highlights: