വൈറ്റില മേല്‍പ്പാലം തുറന്നതില്‍ പങ്കില്ലെന്ന് വി ഫോര്‍ കൊച്ചി
വൈറ്റില മേല്‍പാലം തുറന്ന് വാഹനങ്ങള്‍ കയറ്റിവിട്ടത് തങ്ങളല്ലെന്നും പോലീസ് വേട്ടയാടുകയാണെന്നും വി ഫോര്‍ കൊച്ചി. 31-ന് പാലം തുറക്കണമെന്ന് ആവശ്യപ്പെട്ട് പദയാത്ര നടത്തിയിരുന്നു.
എന്നാല്‍, ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്തുകടന്നെന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്കാര്‍ക്കും ഇതില്‍ യാതൊരു പങ്കുമില്ലെന്ന് കൊച്ചി കോര്‍പറേഷനിലെ 21-ാം ഡിവിഷനില്‍ വി ഫോര്‍ കൊച്ചി സ്ഥാനാര്‍ഥിയായി മത്സരിച്ച വിജേഷ് പറഞ്ഞു.
Content Highlights: