News Snacks @6 | ശുഭാംശു ശുക്ല തിരിച്ചെത്തി; ആക്സിയം 4 ദൗത്യം പൂര്‍ത്തിയായി

  1. ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല. 18 ദിവസം ബഹിരാകാശ നിലയത്തില്‍ തങ്ങി ശുഭാംശു ശുക്ല ഭൂമിയില്‍ തിരിച്ചെത്തിയിരിക്കുന്നു. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിയോടെയാണ് സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം തെക്കന്‍ കാലിഫോര്‍ണിയന്‍ തീരത്ത് പസഫിക് കടലില്‍ വന്നു പതിച്ചത്. 
  2. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറി ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒഴിച്ചിട്ടിരിക്കുന്ന ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നികത്താന്‍ സമ്മര്‍ദ്ദം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. സഭയിലെ ചട്ടങ്ങളും കീഴ് വഴക്കങ്ങളും പാലിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്. 
  3. അഹമ്മദാബാദ് വിമാന ദുരന്തം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെ, ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച ജാഗ്രത നിര്‍ദേശം വിമാനകമ്പനികള്‍ക്ക്  നാല് ആഴ്ചകള്‍ക്കു മുമ്പ് നല്‍കിയിരുന്നതായി ബ്രിട്ടീഷ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. 2024 മേയ് 15ന് ബോയിങ് നിര്‍മ്മിച്ച അഞ്ച് വിമാനമോഡലുകള്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റര്‍മാര്‍ക്കായി ബ്രിട്ടീഷ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച മുന്നറിയിപ്പ് നിര്‍ദേശം പുറപ്പെടുവിച്ചിരുന്നതായി രേഖകള്‍ പുറത്തുവിട്ടു.
  4. വകുപ്പുമേധാവിക്കെതിരേ നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ നടപടി എടുക്കാതിരുന്നതില്‍ മനംനൊന്ത് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥി  മരിച്ചു. . ബാലസോറിലെ ഫക്കീര്‍ മോഹന്‍ സ്വയംഭരണ കോളേജിലെ 20 വയസ്സുള്ള വിദ്യാര്‍ഥിനി 95 ശതമാനം പൊള്ളലേറ്റ് ഭുവനേശ്വറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

inshort-Indian astronaut Shubham Shukla completes 18-day space mission.  Other news: Congress pushes for Deputy Speaker appointment, Ahmedabad plane crash investigation update, student death after sexual harassment.

Content Highlights: India`s Shubham Shukla Returns from Space