100 ബില്യൺ ഡോളർ കടന്ന് ആർബിഐയുടെ സ്വർണ്ണ ശേഖരം
സ്വർണ്ണം കേവലം ഒരു ലോഹം മാത്രമല്ല, അത് ഒരു രാജ്യത്തിന്റെ സാമ്പത്തിക ശക്തിയുടെയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള പ്രതിരോധ ശേഷിയുടെയും അളവുകോലാണ്. അങ്ങനെയെങ്കിൽ, ഇന്ത്യയുടെ സെൻട്രൽ ബാങ്കിന്റെ 'സ്വർണ്ണ ശേഖരം' ഇപ്പോൾ എത്തിനിൽക്കുന്നത് ഒരു സുവർണ്ണ റെക്കോഡിലാണ്. ഇന്ത്യയുടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരുതൽ സ്വർണ്ണ ശേഖരത്തിന്റെ മൂല്യം ചരിത്രത്തിൽ ആദ്യമായി 100 ബില്യൺ ഡോളർ കടന്നിരിക്കുന്നു. ഇന്ത്യൻ രൂപയുടെ കണക്കനുസരിച്ച് ഇത് ഏകദേശം 8.79 ലക്ഷം കോടി രൂപയോളം വരും. ഒക്ടോബർ 10-ന് അവസാനിച്ച ആഴ്ചയിലെ വില പ്രകാരം ഈ മൂല്യം 102.365 ബില്യൺ ഡോളറായി ഉയർന്നു നിൽക്കുകയാണ്.
ഇതൊരു ചെറിയ നേട്ടമല്ല; കാരണം, രാജ്യത്തിന്റെ മൊത്തം വിദേശ നാണ്യ കരുതൽ ശേഖരത്തിൽ ഇപ്പോൾ സ്വർണ്ണത്തിന്റെ വിഹിതം 14.7 ശതമാനമാണ്. ഇത് 1996-97 കാലഘട്ടത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന മൂല്യമാണ്.