ഗ്രാമിയില്‍ തിളങ്ങി ഇന്ത്യ; പുരസ്‌കാരനേട്ടത്തില്‍ റിക്കി കേജ്
സംഗീതരംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ഗ്രാമി പുരസ്‌കാര വേദിയില്‍ തിളങ്ങി ഇന്ത്യ. സംഗീതസംവിധായകന്‍ റിക്കി കേജാണ് ഗ്രാമിയില്‍ ഇന്ത്യയ്ക്ക് പുരസ്‌കാരത്തിളക്കം സമ്മാനിച്ചത്. റോക്ക് ഇതിഹാസം സ്റ്റുവര്‍ട്ട് കോപ്ലാന്‍ഡിനൊമാണ് കെജ് പുരസ്‌കാരം നേടിയത്. ഇവരുടെ ഡിവൈന്‍ ടൈഡ്സ് മികച്ച പുതുതലമുറ ആല്‍ബമായി തെരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് കെജ് പുരസ്‌കാരം നേടുന്നത്.