54 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍
സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി 54 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കി. ആപ്പുകള്‍ ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചൈനീസ് ഡാറ്റ സെര്‍വറുകളിലേക്ക് കൈമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നിരോധനമെന്ന് ഉത്തരവില്‍ പറയുന്നു. 2020 ല്‍ ഇന്ത്യ നിരോധിച്ച ആപ്പുകളുടെ പുതിയ വേര്‍ഷനുകളാണ് ഇപ്പോള്‍ നിരോധിച്ചവയില്‍ ഏറെയും. ഈ ആപ്പുകള്‍ ഗൂഗിള്‍ അടക്കമുള്ള പ്ലേ സ്റ്റോറുകളില്‍ല്‍ നിന്ന് എടുത്ത് കളയാനും നിര്‍ദേശമുണ്ട്.
സ്വീറ്റ് സെല്‍ഫി എച്ച്ഡി, ബ്യൂട്ടി ക്യാമറ-സെല്‍ഫി ക്യാമറ, ഈക്വലൈസര്‍ ആന്‍ഡ് ബാസ് ബൂസ്റ്റര്‍, വിവ വീഡിയോ എഡിറ്റര്‍, ടെന്‍സന്റ് റിവര്‍, ഓണ്‍മിയോജി അരീന, ആപ്പ്‌ലോക്ക്, ഡ്യുവല്‍ സ്‌പേസ് ലൈറ്റ് തുടങ്ങിയ ആപ്പുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
2020 മെയില്‍ ചൈനയുമായുണ്ടായ അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം വിവിധ ഘട്ടങ്ങളിലായി ജനപ്രിയ ആപ്പുകളായിരുന്ന ടിക് ടോക്, വി ചാറ്റ്, യുസി ബ്രൗസര്‍ അടക്കം 300 ഓളം ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത് .പുതുതായി 54 ആപ്പുകള്‍ അടക്കം ഏതാണ്ട് 324 ചൈനീസ് ആപ്പുകളാണ് ഇതോടെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്