നടപ്പാതപോലുമില്ല, സാധനങ്ങള്‍ കൊണ്ടുപോകാന്‍ കഴുതകളെ ആശ്രയിച്ച് മന്നാക്കുടിക്കാര്‍

നടന്നുപോകാന്‍ നല്ല വഴിപോലും ഇല്ല ഇടുക്കി തിങ്കള്‍ക്കാടിലെ മന്നാക്കുടിക്കാര്‍ക്ക്. മന്നാക്കുടി ആദിവാസിക്കോളനിയില്‍ വീട് വെക്കാന്‍ സര്‍ക്കാര്‍ ധനസഹായം അനുവദിച്ചെങ്കിലും വീട് പണിക്കുള്ള സാധനങ്ങള്‍ എത്തിക്കാന്‍ പ്രയാസപ്പെടുകയാണ് ഇവിടുത്തെ താമസക്കാര്‍.

ഇപ്പോള്‍ ഉപയോഗിക്കുന്ന വഴിയിലൂടെ സാധനങ്ങള്‍ തലച്ചുമടായി കൊണ്ടുപോകാന്‍ പോലും കഴിയാത്തതിനാല്‍ കഴുതകളെയാണ് ഇവര്‍ സാധനങ്ങള്‍ എത്തിക്കാന്‍ ഉപയോഗിക്കുന്നത്.

Content Highlights: