താഴെ ചതുരക്കഷ്ണങ്ങളായി ഭൂമി, ഉറവവറ്റാത്ത പച്ചക്കുളം; കാറ്റ് സ്വകാര്യം പറയുന്ന ഹുലിഗാദ്രി

​പൂപ്പാടങ്ങളിൽ ചെന്ന് ഫോട്ടോസും റീൽസും എടുക്കാനെത്തുന്നവർക്ക് എളുപ്പം പോയി വരാവുന്ന  അധികമാരും ചെന്നെത്താ അതിമനോഹരമായൊരിടമുണ്ട് ​ഗുണ്ടൽപ്പേട്ടിൽ.​ ആകാശത്തിനും ഭൂമിയ്ക്കുമിടയിൽ കാറ്റ്സ്വകാര്യം പറയുന്നൊരിടം, അതാണ് ഹുലി​ഗാദ്രി ഉറവവറ്റാത്തൊരു പച്ചക്കുളം, ഓരത്തൊരു കൽമണ്ഡപം. മണ്ഡപത്തിലിരുന്നാൽ നീലമേഘങ്ങളെ കയ്യെത്തി തൊടാമെന്ന് തോന്നും. കാറ്റുപറയന്നുതല്ലാതെ മറ്റൊന്നും കേൾക്കുന്നില്ലെന്നും. ചെങ്കുത്തായ പാറക്കൂട്ടത്തിൽ നിന്നും താഴേക്ക് നോക്കിയാൽ ചതുരക്കഷ്ണങ്ങളായി ഭൂമിയെക്കാണം. തീർത്തും ഏകാന്തമായൊരിടം. ഗുണ്ടൽപ്പേട്ടിൽ നിന്നും തൃക്കണാമ്പിയും കടന്നു വേണം ഹുലിഗാദ്രി കുന്നിൻ മുകളിലെത്താൻ. ഏകദേശം പതിനഞ്ച് കിലോമീറ്റർ ദൂരം. അപൂർവമായി മാത്രം വാഹനങ്ങൾ കടന്നുപോകുന്ന ചെറിയ റോഡിനിരുവശവും മിന്നിമായുക പലനിറങ്ങളാണ്, പലകാഴ്ചകളാണ്. ഹെയർപിൻ വളവും കടന്ന് പാത  ക്ഷേത്രത്തിന് തൊട്ടുതാഴെ അവസാനിക്കും. ക്ഷേത്രത്തിലേക്കുള്ള കൽപ്പടവുകൾ കയറിയാൽ ആ​ദ്യം വരവേൽക്കുക ആത്മീയത നിറഞ്ഞൊരന്തരീക്ഷമാണെങ്കിൽ ക്ഷേത്രത്തിന് പിൻവശത്ത് ഹുലി​ഗാദ്രി മല ഒളിപ്പിച്ചുവെച്ചിരിക്കുന്നത് അപൂർവമായൊരു അനുഭൂതിയാണ്. ​ഒന്നുപോയി നോക്കൂ ആ കാറ്റിനെ ആസ്വദിച്ചറിയാം.

In Short: Gundalpet's Huligadri is a hidden gem with serene green pools, panoramic views, and peaceful solitude — a dreamy spot for reels, photos, and soulful silence.

Content Highlights: Huligadri; Serene green hilltop with unmatched silence and sky views