രാത്രി സ്‌കൂട്ടറിലെത്തി വീടിനും വാഹനങ്ങള്‍ക്കും തീയിട്ടു; വീട്ടുകാര്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു| VIDEO

.
.

തൃശ്ശൂര്‍: മാള സ്‌നേഹഗിരിയില്‍ വീടിനും നിര്‍ത്തിയിട്ടിരുന്ന കാറിനും ബൈക്കിനും പെട്രോള്‍ ഒഴിച്ച് തീയിട്ടു. സ്‌നേഹഗിരി പുന്നക്കല്‍ ജോസിന്റെ വീട്ടിലാണ് സംഭവം. സ്‌കൂട്ടറില്‍ എത്തിയ ആളാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തീയിട്ടത്. കത്തിച്ചയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി പോലീസിന് കൈമാറി. ഇയാള്‍ക്കും പൊള്ളലേറ്റു. ഇയാള്‍ ജോസിന്റെ ഭാര്യ മേഴ്‌സിയുടെ ബന്ധുവാണെന്നാണ് സൂചന. കത്തിക്കുന്ന സമയത്തില്‍ വീട്ടുകാര്‍ അകത്തുണ്ടായിരുന്നെങ്കിലും പിന്‍വശത്തെ വാതില്‍ തുറന്ന് രക്ഷപ്പെടുകയായിരുന്നു. 

Content Highlights: house and vehicles set on fire accused arrested