വിദ്യാർഥികളെ കയറ്റാതെ പോയി; റോഡിൽ കിടന്ന് ബസ് തടഞ്ഞ് ഹോംഗാർഡ്, കൈയടിച്ച് കുട്ടികൾ
കോഴിക്കോട്: കുന്ദമംഗലത്ത് വിദ്യാർത്ഥികളെ കയറ്റാതെ മുന്നോട്ട് നീങ്ങിയ ബസ്സിന് മുന്നിൽ കിടന്ന് ഹോം ഗാർഡ്. വെള്ളിയാഴ്ച വൈകുന്നേരം 4.40-ഓടേയാണ് കോഴിക്കോട് കാരന്തൂർ മർക്കസിൻ്റെ മുമ്പിൽ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന നിയ(KL57AA 2475) ബസ്സിൻ്റെ മുമ്പിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ട്രാഫിക്ക് പോലീസ് സ്റ്റേഷനിലെ ഹോംഗാർഡ് നാഗരാജ് കിടന്ന് പ്രതിഷേധിച്ചത്. ഇവിടെ വിദ്യാർത്ഥികളെ കയറ്റാതെ പോകുന്നതിനെതിരെ പരാതി ലഭിച്ചതിനാൽ ട്രാഫിക്ക് പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ട് ദിവസങ്ങളായി. ബസ് ഡ്രൈവർക്കെതിരെ കേസുക്കണമെന്ന് വിദ്യാർത്ഥികളും നാട്ടുകാരും ആവശ്യപെട്ടു.