പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കാം, കോവിഡ് മരണക്കണക്കിലെ പിഴവുകൾ തള്ളാതെ ആരോഗ്യമന്ത്രി

കോവിഡ് മരണം സംബന്ധിച്ച കണക്കിലെ പിഴവുകൾ തള്ളാതെ ആരോഗ്യമന്ത്രി വീണ ജോർജ്. കോവിഡ് മരണക്കണക്കിൽ  പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കാം. കോവിഡ് മരണം മനഃപൂർവം മറച്ചുവെച്ചിട്ടില്ല. ഇ-മെയിൽ വഴി പരാതി അയച്ചാൽപോലും പരിശോധിക്കും. കോവിഡ് മരണം റിപ്പോർട്ട് ചെയ്യാതിരുന്നിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും വീണ ജോർജ് വ്യക്തമാക്കി.

Content Highlights: