പു.ക.സയുടെ വേദിയിൽ ഹരീഷ് പേരടിക്കു വിലക്ക്; പ്രതികരിച്ച് നടൻ

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ ചലച്ചിത്ര, നാടക നടൻ ഹരീഷ് പേരടിക്ക് വിലക്കേർപ്പെടുത്തി. നിലവിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ മാറിനിൽക്കണമെന്നായിരുന്നു പു.ക.സയിൽ നിന്നു ലഭിച്ച വിവരമെന്ന് നടൻ പറഞ്ഞു. സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ചുകൊണ്ട് അടുത്തിടെയായി ഹരീഷ് പേരടി സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു.

Content Highlights: PuKaSa ban for Hareesh Peradi