ഗുജറാത്ത് മുഖ്യമന്ത്രി രാജിവച്ചു; രാജി കേന്ദ്രത്തിന്റെ ആവശ്യപ്രകാരമോ?
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. രൂപാണി തന്നെയാണ് രാജിക്കാര്യം അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്. നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷം കൂടി ശേഷിക്കേയാണ് രാജി. പിന്നീട് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ അടുത്തവര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
2016 ഓഗസ്റ്റ് മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തുള്ള നേതാവാണ് അദ്ദേഹം. രാജിയുടെ കാരണം വ്യക്തമായിട്ടില്ല. ആനന്ദി ബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. മുഖ്യമന്ത്രിയാകുന്നതിന് മുൻപ് ആനന്ദിബെൻ പട്ടേൽ മന്ത്രിസഭയിൽ അംഗമായിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് വിജയ് രൂപാണി 2017ൽ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
Content Highlights: