ക്രിമിനൽ പശ്ചാത്തലമില്ല എന്നത് പ്രസക്തമല്ല, പരമാവധി ശിക്ഷ തന്നെ ഗ്രീഷ്മയ്ക്ക് കിട്ടണം - DYSP

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയക്ക് ക്രിമിനൽ പശ്ചാത്തലമില്ല എന്നത് പ്രസക്തമായ കാര്യമല്ലെന്ന് ഡി.വൈ.എസ്.പി ജോൺസൺ. ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത ഒരാൾ വളരെ
ആസൂത്രിതമായി ഈ കുറ്റകൃത്യം നടത്തി എന്നതാണ് പ്രസക്തമായ കാര്യം. ആസൂത്രണത്തോടെ കരുതലോടെ എല്ലാ വശങ്ങളും പരിശോധിച്ചാണ് കുറ്റം ചെയ്തത്. തെളിവ് നശിപ്പിക്കുന്നതിനും മറച്ച് വെക്കുന്നതിനും അന്വേഷണം തെറ്റിദ്ധരിപ്പിക്കുന്നതിനും വേണ്ടി എല്ലാ തരത്തിലുള്ള ബുദ്ധിയും പ്രതി ഉപയോ​ഗിച്ചിട്ടുണ്ട്. ഇതിൽ ശിക്ഷ ഇളവുചെയ്താൽ ഭാവിയിൽ മറ്റു കുറ്റകൃത്യത്തിനുള്ള അവസരമാണ് ഒരുക്കികൊടുക്കുന്നത്. പരമാവധി ശിക്ഷ തന്നെ ഗ്രീഷ്മയക്ക് കിട്ടുമെന്നും അത് കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ ജനുവരി 20-നാണ് ശിക്ഷ വിധിക്കുക. ഇതിന് മുന്നോടിയായുള്ള അന്തിമവാദം കോടതിയിൽ പൂർത്തിയായി. പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. പ്രതിഭാഗം ഇതിനെ എതിർത്തു. പരമാവധി നൽകാനാവുന്ന ശിക്ഷ ജീവപര്യന്തമാണെന്നും പ്രതിയുടെ പ്രായം അടക്കം പരിഗണിച്ച് ശിക്ഷയിൽ പരമാവധി ഇളവ് വേണമെന്നും പ്രതിഭാഗം വാദിച്ചു.

Inshort: DYSP Johnson states Shreesha`s lack of criminal history is irrelevant in the Sharon murder case. The planned nature of the crime is key.  Maximum sentence urged.

Content Highlights: greeshma's Criminal Background Irrelevant in Sharon Murder Case - DYSP Johnson