ട്രംപിന്റെ സന്ദര്‍ശനം: ശരവേഗത്തില്‍ ചേരികള്‍ ഒഴിപ്പിക്കുന്നു
അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഗുജറാത്തില്‍ ചേരികള്‍ ഒഴിപ്പിക്കുന്നു. പുതിയതായി നിര്‍മിച്ച മൊട്ടേര സ്റ്റേഡിയത്തിനു സമീപത്തെ ചേരിയില്‍ താമസിക്കുന്ന 45 കുടുംബങ്ങള്‍ക്കാണ് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത്. ഭൂമി കയ്യേറി കുടില്‍ കെട്ടിയവര്‍ക്കാണ് നോട്ടീസ് നല്‍കിയതെന്നാണ് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വിശദീകരണം.