ലോക്ഡൗൺ കാലത്ത് പുതിയ ബാറുകള്‍ക്ക് അനുമതി; വയനാട്ടില്‍ മൂന്ന് ബാറുകള്‍ക്ക് കൂടി ലൈസന്‍സ്
കല്‍പ്പറ്റ: വയനാട്ടില്‍ മൂന്ന് ബാറുകള്‍ക്ക് കൂടി സര്‍ക്കാര്‍ ലൈസന്‍സ് നല്‍കി. കല്‍പ്പറ്റയില്‍ ഒന്നും ബത്തേരിയില്‍ രണ്ട് ബാറുകള്‍ക്കുമാണ് ലൈസന്‍സ് നല്‍കിയത്. ലോക്ക് ഡൗണിന് ശേഷം മറ്റ് ബാറുകള്‍ക്കൊപ്പം ഇവയും തുറന്നുപ്രവര്‍ത്തിക്കും.
നിലവില്‍ ആറ് ബാറുകളും ആറ് ബിയര്‍ പാര്‍ലറുകളും ബെവ്കോയുടെ അഞ്ച് മദ്യശാലകളുമാണ് വയനാട്ടിലുള്ളത്. ഇതിനു പുറമേയാണ് മൂന്ന് ബാറുകള്‍ക്ക് കൂടി ലൈസന്‍സ് നല്‍കിയത്. കോവിഡ് ഭീതിയുടെയും ലോക്ക്ഡൗണിന്റെയും മറവിലാണ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതെന്ന് ആരോപണം ഉയരുന്നുണ്ടെങ്കിലും മാര്‍ച്ച് 13ന് നിയമസഭാസമ്മേളനം കഴിഞ്ഞതിനുശേഷമാണ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി. നിലവില്‍ ത്രീസ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ തടസമില്ലെന്നും സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ലൈന്‍സ് നല്‍കിയതെന്നുമാണ് വിശദീകരണം.
Content Highlights: