ഗോതാബയ രാജ്യം വിട്ടു; സൈനിക വിമാനത്തിൽ കടന്നത് മാലിദ്വീപിലേക്ക്

രാജിവെക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ശ്രീലങ്കൻ പ്രസിഡന്റ് ​ഗോതാബയ രാജപക്സെ മാലി​ദ്വീപിലേക്ക് കടന്നു. ഭാര്യയും അം​ഗരക്ഷകരുമുൾപ്പെടെ നാലുപേരോടൊപ്പം സൈനിക വിമാനത്തിലാണ് ​ഗോതാബയ ശ്രീലങ്ക വിട്ടത്. ഇന്നലെ ദുബായിലേക്ക് കടക്കാൻ ശ്രമിച്ച ​ഗോതാബയയെ വിമാനത്താവളത്തിൽ ഉദ്യോ​ഗസ്ഥർ തടഞ്ഞുവെച്ചിരുന്നു. ഗോതാബയയുടെ രാജി ബുധനാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

Content Highlights: gotabaya rajapaksa, srilanka updates, srilanka crisis, gotabaya resignation