അഷ്ടമിരോഹിണി അടുത്തെത്തിയാല്‍ ഗിരീഷിന് തിരക്കോടു തിരക്കാണ്

അഷ്ടമിരോഹിണി അടുത്തെത്തിയാല്‍ ഗിരീഷിന് തിരക്കോടു തിരക്കാണ്. 30 വര്‍ത്തിലേറെ കാലമായി അഷ്ടമിരോഹിണിയുടെ കൃഷ്ണ-രാധമാരേയും ഉണ്ണിക്കണ്ണന്മാരേയും അണിയിച്ചൊരുക്കുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ഗിരീഷ് ശ്രീരഞ്ജിനി. ഗുരുവായൂരില്‍ അഷ്ടമിരോഹിണിക്ക് താരങ്ങളാകുന്ന ഗോപികാ നൃത്തത്തിലെ കൃഷ്ണനും ഉറിയടിയുടെ കണ്ണനും ഗിരീഷിന്റെ കലാസ്പര്ശമേല്ക്കുന്നവരാണ്. 2007 മുതല് ഇദ്ദേഹം മുടങ്ങാതെ ഗുരുവായൂരിലെത്തുന്നു. 

തൃശ്ശൂർ വരടിയം  പുളിനാംപറമ്പില്‍ വേലായുധന്റെയും ചന്ദ്രികയുടേയും മകനാണ്. സഹോദരി നൃത്തധ്യാപിക കൂടിയായ ജ്യോതിഷ്മതിയ്ക്കു കീഴില്‍ നൃത്തം അഭ്യസിച്ച ഗിരീഷ്, പിന്നീട് മേക്കപ്പ് കലാകാരനായി മാറുകയായിരുന്നു. സ്കൂള്‍ കലോത്സവങ്ങള്‍, നൃത്ത അരങ്ങേറ്റങ്ങള്, അഷ്ടമിരോഹിണി തുടങ്ങിയ നാളുകള്‍ ഗിരിഷിന് വിശ്രമമില്ലാത്തതാണ്.
 

Content Highlights: gireesh sreerenjini makeup artist