'ഞാന്‍ എക്കാലത്തും ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന വ്യക്തി'; ജനപ്രിയത ചോരാതെ ആസാദ്

താന്‍ എക്കാലത്തും ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന വ്യക്തിയാണെന്ന് ഗുലാം നബി ആസാദ്. ദക്ഷിണ കശ്മീരിലെ ഗാന്ദെര്‍ബാല്‍ നഗരത്തിലെ തിരഞ്ഞെടുപ്പ് പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
'ഞാന്‍ എക്കാലത്തും ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നു. എന്റെ പാര്‍ട്ടിയുടെ പേരുതന്നെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി എന്നാണ്. ജനാധിപത്യത്തിലാണ് എന്റെ പരിപൂര്‍ണ വിശ്വാസമെന്നാണ് അതിനര്‍ഥം. ഏകാധിപത്യത്തിനെതിരേ പ്രസംഗിക്കുന്ന പലരും അധികാരത്തിലെത്തിയാല്‍ ഏകാധിപത്യം പ്രയോഗിക്കുന്ന സ്ഥിതിയാണ്. സമൂഹത്തിന്റെ പുരോഗതിയാണ് എന്റെ പരമപ്രധാനമായ വിഷയം. ഏതു മതക്കാരനായാലും പുരോഗതിയുണ്ടാകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് നടപ്പാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ അത് ഈ തിരഞ്ഞെടുപ്പില്‍ മനസ്സിലാക്കും' - ഗുലാം നബി ആസാദ് പറഞ്ഞു