'ഈ യൂണിഫോം നല്ല കംഫര്‍ട്ടാണ്, ആത്മവിശ്വാസവും, കാണുന്നവര്‍ക്കാണ് പ്രശ്‌നം'

ജന്‍ഡര്‍ ന്യൂട്രല്‍ സ്‌കൂള്‍ യൂണിഫോം നടപ്പാക്കിയിരിക്കുകയാണ് ഒരു സര്‍ക്കാര്‍ സ്‌കൂള്‍. ബാലുശേരി ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയത്.

ബാലുശ്ശേരി ഗവ. ഗേള്‍സ് സ്‌കൂളിന്റെ ഭാഗമായുള്ള ഹയര്‍സെക്കന്‍ഡറി (മിക്‌സഡ്) ഒന്നാംവര്‍ഷ ബാച്ചിലെ 200 പെണ്‍കുട്ടികളും 60 ആണ്‍കുട്ടികളും ഇനി പാന്റ്‌സും ഷര്‍ട്ടും ധരിച്ച് സ്‌കൂളിലെത്തും. സംസ്ഥാനത്തെ ചില എല്‍.പി. സ്‌കൂളുകളില്‍ ഒറ്റ യൂണിഫോം നടപ്പാക്കിയിട്ടുണ്ട്.
മുതിര്‍ന്ന കുട്ടികള്‍ പഠിക്കുന്ന ക്ലാസുകളിലും ഈ മാറ്റം കൊണ്ടുവരണമെന്ന സ്‌കൂളിലെ അധ്യാപകരുടെ നിര്‍ദേശത്തിന് പി.ടി.എ. പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

Content Highlights: