ആഹാ... പിള്ളേരും ടീച്ചറും പൊളിയാ! ക്ലാസില്‍ സിനിമാ പാട്ടുംപാടി കാര്‍ഡുകളുണ്ടാക്കി കുട്ടികള്‍ | VIDEO

.
.

ക്ലാസില്‍ സിനിമാ പാട്ടുംപാടി ആശംസ കാര്‍ഡുകളുണ്ടാക്കി കുട്ടികള്‍. മലപ്പുറം എടപ്പാള്‍ നെല്ലിശ്ശേരി എജെബിഎസ് സ്‌കൂളിലാണ് സംഭവം. ഗണിതത്തിലെ ചതുര രൂപത്തില്‍ ആശംസാ കാര്‍ഡ് നിര്‍മാണമാണ് പാട്ടുംപാടി കുട്ടികള്‍ പൂര്‍ത്തിയാക്കിയത്. എആര്‍എം എന്ന സിനിമയിലെ അങ്ങു വാന കോണില് മിന്നി നിന്നൊരു അമ്പിളി എന്ന ഗാനമാണ് കുട്ടികള്‍ ആലപിച്ചത്. നാലാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇവര്‍. കുട്ടികള്‍ പാട്ടുംപാടി ആസ്വദിച്ച് കാര്‍ഡുകളുണ്ടാക്കുന്ന വീഡിയോ ക്ലാസ് ടീച്ചറായ ജയ തന്നെയാണ് ഫോണില്‍ പകര്‍ത്തിയത്.

Content Highlights: fourth standard students makes greeting cards by singing film song