‘ഇന്ന് മാറ് കാണിക്കല്‍ സമരം നടക്കുന്നു, വിവാദ പരാമർശവുമായി ഫസൽ ഗഫൂർ
സ്ത്രീവിരുദ്ധ പരാമർശവുമായി എം.ഇ.എസ് അധ്യക്ഷൻ ഡോ.ഫസൽ ഗഫൂർ. എം.ഇ.എസ് സിബിഎസ്ഇ അധ്യാപകരുടെ സംഗമവേദിയിലായിരുന്നു വിവാദ പരാമർശം.
‘ടീച്ചർമാർ പല ക്യാമ്പുകളിൽ പോകാറുണ്ട് എന്നാലത് കൂത്തമ്പലമാക്കി മാറ്റരുത്. ഡി.ജെ വെച്ച് തുള്ളണ്ട. തൊട്ടു കളി വേണ്ട ചുറ്റിക്കളിയും വേണ്ട പ്രൈവറ്റ് കളി കളി കളിച്ചോ പബ്ലിക്ക് കളി വേണ്ട’, ഫസൽ ഗഫൂർ വേദിയിൽ പറഞ്ഞു.
‘പണ്ട് മാറ് മറക്കൽ സമരം നടന്നു ഇന്ന് മാറ് കാണിക്കല്‍ സമരം നടക്കുന്നു. സൽവാർ കമ്മീസ് പൊന്തിച്ച് കോഴിക്കാല് കാണിക്കുന്നു. ഈ കോഴിക്കാൽ കാണിച്ചിട്ട് എന്താ കാര്യം. ട്രൗസറിടുന്നത് കുഴപ്പമില്ല ഇനി അതിൻ്റെ അളവ് ഇനിമേലേക്ക് കയറരുത്. അമിതമായ പാശ്ചാത്യവത്കരണം വേണ്ട. എന്നിങ്ങനെയായിരുന്നു ഫസൽ ഗഫൂറിൻ്റെ പരാമർശം.