ഫാഷന്‍ ഗോള്‍ഡ് കേസ്: 13 കോടി രൂപയുടെ വന്‍ സാമ്പത്തിക തട്ടിപ്പെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
മുസ്ലീംലീഗ് നേതാവ് എം.സി കമറുദ്ദീന്‍ ഉള്‍പ്പെട്ട ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി കേസില്‍ പതിമൂന്ന് കോടി രൂപയുടെ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നെന്ന് സര്‍ക്കാര്‍. എഴുപത്തി ആറ് കേസുകളിലായാണ് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
എം.സി കമറുദ്ദീനും പൂക്കോയ തങ്ങളുമാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്മാരെന്നാണ് ജാമ്യാപേക്ഷ പരിഗണിക്കവേ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. എം.സി കമറുദ്ദീന്‍ എം.എല്‍.എയ്ക്ക് സ്ഥാപനത്തിന്റെ ദൈനംദിന കാര്യങ്ങള്‍ അറിയില്ലെന്ന് പറയുന്നത് ശരിയല്ല.
ഫാഷന്‍ ഗോള്‍ഡ് മഹല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മുഴുവന്‍ സമയ ഡയറക്ടറാണ് എം.സി കമറുദ്ദീന്‍. എല്ലാ തീരുമാനങ്ങളും കമറുദ്ദീന്റെ അറിവോടെയാണ് എടുത്തത്. ഭൂമി ഇടപാടുകളും ഇദ്ദേഹത്തിന്റെ അറിവോടെയാണ് നടന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
Content Highlights: