'എന്തൊരു മാറ്റം, ന്യൂയോര്‍ക്കില്‍ പോലും ഇങ്ങനെയൊരു റോഡില്ല'; അവര്‍ ആശ്ചര്യപ്പെട്ടെന്ന് മുഖ്യമന്ത്രി

പിണറായി വിജയൻ | Photo:PTI
പിണറായി വിജയൻ | Photo:PTI

തൃശ്ശൂര്‍: കുതിരാന്‍ തുരങ്കം കണ്ട് ന്യൂയോര്‍ക്കില്‍നിന്നുള്ള മലയാളി കുടുംബം ആശ്ചര്യപ്പെട്ടുപോയ കഥ വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാടിന്റെ മാറ്റമാണിതെല്ലാമെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്, തൃശ്ശൂരില്‍ അഴീക്കോടന്‍ രക്തസാക്ഷിദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 

'നമ്മുടെ കുതിരാന്‍ തുരങ്കം ഇല്ലേ, ആ തുരങ്കത്തില്‍കൂടി യാത്ര ചെയ്ത ന്യൂയോര്‍ക്കില്‍ നിന്നെത്തിയ ഒരു കുടുംബം ആശ്ചര്യപ്പെടുകയാണ്. ഒരു കുട്ടി അടക്കമുള്ള ആ കുടുംബം കോട്ടയത്തുകാരാണ്. അവരുടെ അമ്മയുടെ വീട് പാലക്കാടാണ്. അവര് വന്നിട്ട് അങ്ങോട്ട് യാത്ര ചെയ്യുകയാണ്. ആശ്ചര്യപ്പെടുകയാണ് അവര്. എന്തൊരു മാറ്റം. ഈ റോഡ് കണ്ടപ്പോള്‍ ന്യൂയോര്‍ക്കില്‍ പോലും ഇങ്ങനെയൊരു റോഡ് ഇല്ലല്ലോയെന്ന് ഞങ്ങള്‍ ആശ്ചര്യപ്പെട്ടുപോയി എന്നാണ് യാദൃശ്ചികമായി കണ്ടപ്പോള്‍ അവര് എന്നോട് തന്നെ പറഞ്ഞത്. അത്ര സുന്ദരമായ റോഡ്. നാടിന്റെ മാറ്റമല്ലേ അതെല്ലാം' മുഖ്യമന്ത്രി പറഞ്ഞു. 

Content Highlights: family who had come from New York were surprised to see Kuthiran tunnel says pinarayi