റെംഡിസിവിറിന്റെ വ്യാജനും വിപണിയില്‍, നഴ്സടക്കം മൂന്നുപേർ പിടിയിൽ
കര്‍ണാടകയില്‍ റെംഡിസിവിറിന്റെ വ്യാജനും കരിഞ്ചന്തയില്‍. റെംഡിസിവിര്‍ എന്ന വ്യാജേന ആന്റിബയോട്ടിക് മരുന്ന് വിറ്റ നേഴ്‌സടക്കം മൂന്ന് പേരാണ് മൈസുരൂവില്‍ കസ്റ്റഡിയിലായത്.
ആവശ്യക്കാരേറിയതോടെയാണ് കർണാടകയിൽ റെംഡിസിവറിന്റെ വ്യാജൻ വിപണിയിലെത്തിയത്. മൈസൂരു ജെ.എസ്.എസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ഗിരീഷ്, മെഡിക്കൽ റെപ്രസെന്റേറ്റീവുമാരായ മഞ്ജുനാഥ്, പ്രശാന്ത് എന്നിവരാണ് പിടിയിലായത്. ഇവർ മൂന്നുപേരും ചേർന്ന് രണ്ടുലക്ഷത്തി എൺപത്തിരണ്ടായിരം രൂപയുടെ വ്യാജ റെംഡിസിവറാണ് ഒരാഴ്ചകൊണ്ട് വിറ്റത്.
ആശുപത്രിയിൽ കുത്തിവെപ്പിന് ശേഷം കാലിയാവുന്ന ബോട്ടിലുകൾ ശേഖരിച്ച് അതിൽ ആന്റിബയോട്ടിക് ഇൻജക്ഷൻ മരുന്നുകൾ നിറച്ചാണ് ഗിരീഷ് രോഗികളുടെ ബന്ധുക്കൾക്ക് മരുന്ന് വിറ്റിരുന്നത്. ഇവർ കർണാടകയ്ക്ക് പുറത്തും ഇടപാടുകൾ നടത്തിയതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഗിരീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് മറ്റുരണ്ടുപേരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
Content Highlights: