ഇലക്ട്രിക് സ്കൂട്ടർ തീപ്പിടിത്തം തുടർക്കഥ; ചെന്നൈയിൽ ഇ.വി സ്കൂട്ടർ തീപ്പിടിത്തത്തിന്റെ ദൃശ്യങ്ങൾ
പ്രമുഖ വാഹന ബ്രാൻഡുകളുടെ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപ്പിടിക്കുന്നതിന്റെ വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ ചെന്നൈയിൽ വീണ്ടും ഒരു ഇലക്ട്രിക് സ്കൂട്ടറിന് തീപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായി. ഇ-പ്ലൂട്ടോ 7 ജി സ്കൂട്ടറിൽ നിന്ന് ശക്തമായി പുക ഉയരുന്നതിന്റെ ദൃശ്യങ്ങളാണ് സുമന്ത് ബാനർജി എന്നയാൾ തന്റെ ട്വിറ്ററിൽ പങ്കുവച്ചത്. കഴിഞ്ഞ നാലുദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന സമാനമായ നാലാമത്തെ സംഭവമാണിത്.