കുപ്രചരണക്കാര്‍ക്ക് ബാലറ്റ് പെട്ടിയിലെ വോട്ടുകള്‍ മറുപടി നല്‍കും - ലതികാ സുഭാഷ്
ഏറ്റുമാനൂരില്‍ ജനകീയ സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നതെന്നും സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നാട്ടുകാരുടേയും പിന്തുണ തനിക്കുണ്ടെന്നും ലതികാ സുഭാഷ്. കുപ്രചരണക്കാര്‍ക്ക് ബാലറ്റ് പെട്ടിയിലെ വോട്ടുകള്‍ മറുപടി പറയുമെന്നും ലതികാ സുഭാഷ് പറഞ്ഞു. ലതികാ സുഭാഷിന്റെ സാന്നിധ്യമാണ് മണ്ഡലത്തില്‍ മത്സരം കടുപ്പിക്കുന്നത്.
ജന്മനാടെന്ന നിലയില്‍ ഏറ്റുമാനൂരില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് താനെന്നും അതുകൊണ്ടുതന്നെ ഈ നാടിനെയും നാട്ടുകാരെയും തനിക്ക് ഉള്ളംകൈയ്യിലെ രേഖ പോലെ അറിയാമെന്നും ഇത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും ലതികാ സുഭാഷ് പറഞ്ഞു.
Content Highlights: