കോണ്‍ഗ്രസ് ജയിച്ചിടത്തെല്ലാം ഇന്ന് വിജയിക്കുന്നത് BJP; കേരളത്തിലും മാറ്റം വരും-കെഎസ് രാധാകൃഷ്ണന്‍

എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം വൈകിയിട്ടില്ലെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി കെ.എസ് രാധാകൃഷ്ണന്‍. ആലപ്പുഴയില്‍ താന്‍ മത്സരിക്കുമ്പോള്‍ ബി.ജെ.പിക്ക് മൂന്ന് ശതമാനം മാത്രമായിരുന്നു വോട്ട് ഉണ്ടായിരുന്നത്. താന്‍ മത്സരിച്ച് കഴിഞ്ഞപ്പോള്‍ അത് 17.2 ശതമാനമായി ഉയര്‍ന്നു. അത്തരമൊരു മാറ്റം എറണാകുളം മണ്ഡലത്തിലും ഉണ്ടാകുമെന്നും തനിക്ക് ശക്തമായ സ്വാധീനമുള്ള മേഖലയാണിതെന്നും കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു.