ഉത്തരേന്ത്യ അതിശൈത്യത്തിന്‍റെ പിടിയില്‍; മദ്യപിക്കരുതെന്ന് നിർദേശം
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ പലയിടത്തും അതിശൈത്യം തുടരുന്ന പശ്ചാത്തലത്തില്‍ മദ്യപിക്കരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വീടുകളിലും വര്‍ഷാന്ത്യ പാര്‍ട്ടികളിലും മദ്യപിക്കുന്നത് ശരീരോഷ്മാവ് കുറയ്ക്കുമെന്നും ഇത് അപകടകരമാണെന്നുമാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
'മദ്യപിക്കരുത്, ഇത് ശരീരോഷ്മാവ് കുറയ്ക്കും', ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിപ്പില്‍ പറഞ്ഞു. വീടിനകത്ത് തന്നെ തുടരണമെന്നും വൈറ്റമിന്‍ സിയുള്ള പഴങ്ങള്‍ കഴിക്കണമെന്നും തണുപ്പിനെ പ്രതിരോധിക്കാന്‍ ചര്‍മ്മം നനവുള്ളതായി സൂക്ഷിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.