കുതിരാന്‍ ഗതാഗതക്കുരുക്കിന് 'ലാസ്റ്റ് ചെക്ക്'; രണ്ടാം തുരങ്കം തുറക്കാന്‍ ഇനി അനുമതി കൂടി മതി

കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാന്‍ സജ്ജമാണെന്ന് ജില്ലാ ഭരണകൂടത്തെ  അറിയിച്ച് ദേശീയ പാതാ അതോറിറ്റി. എല്ലാ ജോലികളും സുരക്ഷാപരിശോധനകളും പൂര്‍ത്തിയായതിന്റെ വെളിച്ചത്തിലാണ് അറിയിപ്പ്. 

തുരങ്കത്തിലേക്ക് കടക്കാന്‍ താത്കാലിക റോഡ് നിര്‍മിച്ചു. അപ്പ്രോച്ച് റോഡിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. നിലവില്‍ ഒന്നാം തുരങ്കത്തിലൂടെയാണ് ഇരുഭാഗത്തേക്കുമുള്ള വണ്ടികള്‍ കടന്ന് പോകുന്നത്.

Content Highlights: