റോഡ് നവീകരണത്തിന് ശേഷം അപകടം തുടർകഥ; വട്ടപ്പാറ വളവ് നിവര്‍ത്തണമെന്ന ആവശ്യപ്പെട്ട് നാട്ടുകാർ
മലപ്പുറം വട്ടപ്പാറയിലെ അപകട വളവ് നിവര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു. റോഡ് നവീകരണം പൂര്‍ത്തിയായി പത്ത് ദിവസത്തിനിടെ രണ്ട് ലോറികള്‍ മറിഞ്ഞ് മൂന്നു പേരാണ് ഇവിടെ മരിച്ചത്. അശാസ്ത്രീയമായ പുതിയ നിര്‍മാണത്തിലൂടെ അപകട മരണങ്ങള്‍ വര്‍ധിച്ചെന്നും നാട്ടുകാര്‍ പറയുന്നു.
റെക്കോഡിന്റെ ഘടനയിൽ മാറ്റം വരുത്തുക മാത്രമാണ് അപകടങ്ങൾക്ക് ശാശ്വത പരിഹാരമെന്ന് മോട്ടോർ വാഹന വകുപ്പും വ്യക്തമാക്കി. മുൻകരുതൽ ബോർഡുകളും സിഗ്നൽ ലൈറ്റുകളും കൊണ്ട് കാര്യമില്ലെന്നാണ് അധികാരികളുടെ വിലയിരുത്തൽ
Content Highlights: